Pathanamthittavartha
Special Topics

പ്രധാനവാര്‍ത്തകള്‍

വികസന ഇ ഗവേണന്‍സ് രംഗങ്ങളിലെ മികവിന് സ്‌കോച്ച് ഓര്‍ഗനൈസേഷന്‍ ന്യൂഡല്‍ഹി ഏര്‍പ്പെടുത്തിയ സ്‌കോച്ച് 2016 അവാര്‍ഡിന് പത്തനംതിട്ട അക്ഷയ കേന്ദ്രം അര്‍ഹമായി. രാജ്യത്തെ പതിനായിരത്തോളം കോമണ്‍ സര്‍വീസ് സെന്ററുകളില്‍ നിന്ന് തിരഞ്ഞെടുത്ത 200 കോമണ്‍ സര്‍വീസ് കേന്ദ്രങ്ങളെ മികച്ച കേന്ദ്രങ്ങളായി തിരഞ്ഞെടുത്തിരുന്നു. ഇതില്‍ ഒന്നാം സ്ഥാനത്തിനാണ് പത്തനംതിട്ട അക്ഷയ കേന്ദ്രം അര്‍ഹമായത്. ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ പത്തനംതിട്ട അക്ഷയ കേന്ദ്രം സംരംഭകന്‍ ടി.എ ഷാജഹാന്‍ സ്‌കോച്ച് ഗ്രൂപ്പ് ചെയര്‍മാന്‍ സമീര്‍ കോച്ചില്‍ നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങി.

Read more

ആനയുടെ വിസര്‍ജ്യങ്ങള്‍ ശാസ്ത്രീയമായി സംസ്‌കരിക്കാത്തതുമൂലം പരിസര മലിനീകരണം വരുത്തിയതിന് ആന ഉടമയുടെ മാനേജര്‍ക്ക് അടൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പിഴ വിധിച്ചു. കൊടുമണ്‍ മുകളില്‍ എം.കെ രാധാകൃഷ്ണപിള്ളയുടെ ഉടമസ്ഥതയിലുള്ള മൂന്ന് ആനകളുടെ വിസര്‍ജ്യങ്ങള്‍ ശരിയായി സംസ്‌കരിക്കാത്തതുമൂലം പരിസര മലിനീകരണവും ജലമലിനീകരണവും ഉണ്ടാകുന്നതായി കാണിച്ച് അയല്‍വാസിയായ പുത്തന്‍വീട്ടില്‍ രത്‌നമ്മ ചന്ദനപ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസറെ സമീപിച്ചിരുന്നു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിന് ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കിയിരുന്നുവെങ്കിലും നിര്‍ദേശങ്ങള്‍ അവഗണിച്ചതിനെ…

Read more

റാന്നി ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസിനു കീഴില്‍ പട്ടികവര്‍ഗ പ്രൊമോട്ടര്‍/ഹെല്‍ത്ത് പ്രൊമോട്ടര്‍മാരുടെ താല്‍ക്കാലിക ഒഴിവുകളിലേക്ക് ജില്ലയിലെ സ്ഥിരതാമസക്കാരായ പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ 25 നും 50 നും ഇടയില്‍ പ്രായമുള്ളവരും സേവന സന്നദ്ധരും കുറഞ്ഞത് എട്ടാം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ളവരുമായിരിക്കണം. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. ഹെല്‍ത്ത് പ്രൊമോട്ടര്‍മാരായി അപേക്ഷിക്കുന്നവരില്‍ നഴ്‌സിംഗ്/പാരാ മെഡിക്കല്‍ കോഴ്‌സുകള്‍ പഠിച്ചവരും ആയൂര്‍വേദം/പാരമ്പര്യ വൈദ്യം എന്നിവയില്‍ പ്രാവീണ്യം നേടിയവര്‍ക്ക് മുന്‍ഗണന. പ്രതിമാസം 9625 രൂപ വേതനം ലഭിക്കും. അപേക്ഷാ ഫോറം റാന്നി ട്രൈബല്‍…

Read more

ബുദ്ധിമാന്ദ്യം, ഓട്ടിസം, സെറിബ്രല്‍ പാള്‍സി, ബഹുവൈകല്യം തുടങ്ങിയവ ബാധിച്ച കുട്ടികള്‍ക്ക് നിയമപരമായ രക്ഷിതാവിനെ അനുവദിക്കുന്നതിനുള്ള നാഷണല്‍ ട്രസ്റ്റിന്റെ പ്രാദേശികതല കമ്മിറ്റി യോഗം ഏപ്രില്‍ മൂന്നിന് ഉച്ചയ്ക്ക് 2.30ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.

Read more

ജില്ലാ ആസൂത്രണ സമിതി യോഗം 27ന് വൈകിട്ട് നാലിന് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. പദ്ധതി ഭേദഗതി നിര്‍ദേശങ്ങള്‍ നാളെയ്ക്ക് (25) മുന്‍പായി ജില്ലാ പ്ലാനിംഗ് ഓഫീസില്‍ സമര്‍പ്പിക്കണം.

Read more

പത്തനംതിട്ട റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി യോഗം 29ന് ഉച്ചയ്ക്ക് 2.30ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.  

Read more

വാഹനങ്ങളുടെ നികുതി ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി 31 ന് അവസാനിക്കും. കഴിഞ്ഞ വര്‍ഷം ജൂണ്‍ 30 വരെ അഞ്ച് വര്‍ഷമോ അതില്‍ കൂടുതലോ നികുതി കുടിശികയുള്ള വാഹന ഉടമകള്‍ കാലാവധിക്കു മുന്‍പ് കുടിശിക അടച്ച് ജപ്തി നടപടികള്‍ ഒഴിവാക്കണമെന്ന് ആര്‍.ടി.ഒ അറിയിച്ചു.

Read more

ജില്ലയില്‍ ഐ.പി സേവനം നല്‍കുന്ന ആരോഗ്യ സ്ഥാപനങ്ങളിലെ സുരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ജനപ്രതിനിധികള്‍, വിവിധ വകുപ്പു മേധാവികള്‍, ആശുപത്രി സൂപ്രണ്ടുമാര്‍ എന്നിവരുടെ യോഗം ഇന്ന് (24) രാവിലെ 11.30ന് ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.

Read more

സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിനാല്‍ നിര്‍വഹണ ഉദ്യോഗസ്ഥരുടെയും ജില്ലാതല ഉദ്യോഗസ്ഥരുടെയും തിരക്ക് പരിഗണിച്ച് ഈ മാസം ജില്ലാ വികസന സമിതി യോഗം ഉണ്ടായിരിക്കില്ലെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

Read more

പത്തനംതിട്ട എസ്.ബി.റ്റി ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന കേന്ദ്രത്തില്‍ നടത്തുന്ന സൗജന്യ തയ്യല്‍ പരിശീലന കോഴ്‌സിലേക്ക് 18 നും 45 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ ഏപ്രില്‍ ഒന്നിന് രാവിലെ 10ന് പരിശീലന കേന്ദ്രത്തില്‍ നടക്കുന്ന മുഖാമുഖത്തില്‍ പങ്കെടുക്കണം. ബി.പി.എല്‍ വിഭാഗത്തില്‍പ്പെടുന്നവര്‍ റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ് കൂടി കൊണ്ടുവരണം. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0468 2270244.

Read more

കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമിയിലെ വിദ്യാര്‍ത്ഥികളായ മൂന്ന് പേര്‍ക്ക് ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ലഭിച്ചു. 18-ാം റാങ്ക് ലഭിച്ച ആര്യശ്രീ. റ്റി, 53-ാം റാങ്ക് ലഭിച്ച ഹരികൃഷ്ണന്‍ പി.ജെ, 80-ാം റാങ്ക് ലഭിച്ച സുര്‍ജിത്. പി എന്നിവര്‍ക്കാണ് ഫോറസ്റ്റ് സര്‍വീസ് ലഭിച്ചത്.

Read more
th-(2)ccccccccccccccc

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി ഇന്ന് (മാര്‍ച്ച് 24) നടക്കുന്ന സ്‌കൂള്‍തല അധ്യാപകസംഗമം വന്‍ വിജയമാക്കണമെന്ന് വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അഭ്യര്‍ത്ഥിച്ചു. എട്ട് മുതല്‍ 12 വരെയുള്ള 45000 ക്ലാസ് മുറികള്‍ ഡിജിറ്റലൈസ് ചെയ്ത് സ്‌കൂള്‍ ഹൈടെക് ആവുന്നതിന്റെ മുന്നോടിയായി അധ്യാപക ശാക്തീകരണം, സ്‌കൂള്‍തല സമഗ്ര മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കല്‍ തുടങ്ങിയവ ചര്‍ച്ച ചെയ്യുന്നതിനായി നടക്കുന്ന അധ്യാപക സംഗമത്തില്‍ ഒന്ന് മുതല്‍ 12 ക്ലാസുവരെയുള്ള മുഴുവന്‍ അധ്യാപകരും പങ്കെടുക്കും. ഹൈടെക് ക്ലാസുകളൊരുക്കി, ഐ.ടി അധിഷ്ഠിത പഠനത്തിലൂടെ സ്‌കൂളുകളെ മികവിന്റെ…

Read more

എം.ബി.എ 2017-18 പ്രവേശനത്തിനായുള്ള കെ മാറ്റ് കേരള 2017 പ്രവേശന പരീക്ഷ ഹാള്‍ടിക്കറ്റുകള്‍ kmatkerala.in എന്ന വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. സംസ്ഥാനത്തെ പത്ത് ജില്ലകളില്‍ പതിനാറ് കേന്ദ്രങ്ങളിലായി കെമാറ്റ് പരിക്ഷ ഏപ്രില്‍ രണ്ടിന് നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 – 2335133 എന്ന നമ്പരില്‍ ബന്ധപ്പെടണം.

Read more

സംസ്ഥാന സഹകരണ യൂണിയന്റെ ആഭിമുഖ്യത്തില്‍ ജൂണില്‍ ആരംഭിക്കുന്ന ജൂനിയര്‍ ഡിപ്ലോമ ഇന്‍ കോ-ഓപ്പറേഷന്‍ (ജെ.ഡി.സി) കോഴ്‌സിന് മാര്‍ച്ച് 31 വരെ അപേക്ഷിക്കാമെന്ന് അഡീഷണല്‍ രജിസ്ട്രാര്‍-സെക്രട്ടറി അറിയിച്ചു.

Read more

യോഗം 28 ന്

പൊതുവിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സിവില്‍ സര്‍വീസ് മേഖലയിലെ അംഗീകൃത സംഘടനാ പ്രതിനിധികളുടെയും എയ്ഡഡ് സ്‌കൂള്‍ മേഖലയിലെ അംഗീകൃത അനധ്യാപക സംഘടനാ പ്രതിനിധികളുടെയും യോഗം മാര്‍ച്ച് 28 ന് രാവിലെ 11 മണിയ്ക്ക് തിരുവനന്തപുരം സയന്‍സ് & ടെക്‌നോളജി മ്യൂസിയം കോണ്‍ഫറന്‍സ് ഹാളില്‍ വിദ്യാഭ്യാസമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരും. അംഗീകൃത സംഘടനാ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു

Read more
twins

വികസന നേട്ടങ്ങളില്‍ ഇനി കേന്ദ്രീയ വിദ്യാലയവും.പത്തനംതിട്ട ജില്ലയില്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച കേന്ദ്രീയ വിദ്യാലയം കോന്നിയില്‍ ഗവ മെഡിക്കല്‍ കോളേജിനോട് ചേര്‍ന്ന് ആകും സ്ഥാപിക്കുക. കഴിഞ്ഞ യു ഡി എഫ് സര്‍ക്കാരിന്‍റെ കാലത്ത് റവന്യൂ വകുപ്പ് മന്ത്രിയായിരുന്ന അടൂര്‍ പ്രകാശാണ് കോന്നിയില്‍ കേന്ദ്രീയവിദ്യാലയം അനുവദിക്കണമെന്ന് മന്ത്രിസഭാ യോഗത്തില്‍ ആവശ്യമുന്നയിച്ചത്.ഇതിന്‍റെ അടിസ്ഥാനത്തില്‍ മന്ത്രി സഭ തീരുമാനമെടുത്ത് അന്നത്തെ യു പി എ സര്‍ക്കാരിന് സമര്‍പ്പിക്കുകയും ചെയ്തു. കേന്ദ്ര സര്‍ക്കാരിന്‍റെ അനുമതി ലഭിക്കാന്‍ താമസം വരികയും പുതിയ മന്ത്രി സഭ അധികാരത്തിലെത്തുകയും…

Read more

ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പുതിയതായി നിര്‍മിച്ച ഹയര്‍ സെക്കന്‍ഡറി ബ്ലോക്കിന്റെ ഉദ്ഘാടനം നാളെ വൈകിട്ട് നാലിനു മന്ത്രി സി.രവീന്ദ്രനാഥ് നിര്‍വഹിക്കും. അടൂര്‍ പ്രകാശ് എംഎല്‍എ അധ്യക്ഷത വഹിക്കും. കഴിഞ്ഞ സര്‍ക്കാരിന്റെ കാലയളവില്‍ അടൂര്‍ പ്രകാശ് എംഎല്‍എ ആരോഗ്യവകുപ്പ് മന്ത്രിയായിരുന്നപ്പോഴാണ് ഹയര്‍ സെക്കന്‍ഡറി ബ്ലോക്ക് നിര്‍മിക്കാനുള്ള തുക അനുവദിച്ചത്. ആറ് കോടി രൂപയോളം വിനിയോഗിച്ച് മൂന്ന് നിലകളിലായി നിര്‍മാണം പൂര്‍ത്തീകരിച്ച കെട്ടിടത്തില്‍ ആധുനിക സൗകര്യങ്ങളോടു കൂടിയ 10 ക്ലാസ് മുറികള്‍ അഞ്ച് ലാബുകള്‍ എന്നിവയ്ക്കു പുറമെ പ്രിന്‍സിപ്പല്‍,…

Read more
v-rav

ട്രാന്‍സ്ജന്‍ഡര്‍ പോളിസിയുടെ ഭാഗമായി സംസ്ഥാന സാക്ഷരതാ മിഷന്‍ ഇന്ത്യയിലാദ്യമായി ട്രാന്‍സ്ജന്‍ഡര്‍മാര്‍ക്ക് തുടര്‍വിദ്യാഭ്യാസ പദ്ധതി ആരംഭിക്കും. പദ്ധതിയുടെ ഭാഗമായുള്ള വിവരശേഖരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (മാര്‍ച്ച് 21) ചൊവ്വാഴ്ച രാവിലെ 9.30ന് തിരുവനന്തപുരം, കുന്നുകുഴി ബാര്‍ട്ടന്‍ഹില്‍ പാര്‍ക്കില്‍ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് നിര്‍വഹിക്കും. കെ മുരളീധരന്‍ എംഎല്‍എ അധ്യക്ഷനാകുന്ന പരിപാടിയില്‍ മേയര്‍ വി കെ പ്രശാന്ത്, കൗണ്‍സിലര്‍ ഐ പി ബിനു, കേരള സംസ്ഥാന സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ ഡോ. പി എസ് ശ്രീകല എന്നിവര്‍…

Read more

പുല്ലാട് കുറുങ്ങഴക്കാവ് ധര്‍മശാസ്താ ക്ഷേത്രത്തില്‍  അയ്യപ്പമഹാസത്രത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തായായി. നാളെ മുതല്‍ 29 വരെയാണ് നടക്കുക. സത്രത്തിന്റെ ഉദ്ഘാടനം നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് സംഗീത സംവിധായകന്‍ ഗംഗൈ അമരന്‍ നിര്‍വഹിക്കും. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ ഡോ. എന്‍. ഗോപാലകൃഷ്ണന്‍, സച്ചിദാനന്ദസ്വാമികള്‍, മഞ്ചേരി ഭാസ്‌കരന്‍ എന്നിവര്‍ പ്രസംഗിക്കും. രാത്രി 8.30 ന് പ്രശസ്ത സിനിമ പിന്നണി ഗായകന്‍ ജയന്റെ (ജയവിജയ) അയ്യപ്പഗാനാമൃതം. 25ന് ഉച്ചകഴിഞ്ഞു മൂന്നിന് നടക്കുന്ന ഗുരുസ്വാമി സമ്മേളനം ഹൈക്കോടതി…

Read more
DSC_2171555555555

പുല്ലാട് കുറുങ്ങഴക്കാവ് ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ വെള്ളിയാഴ്ച തുടങ്ങുന്ന അയ്യപ്പസത്രത്തിനു മുന്നോടിയായി നടത്തിയ രാധഘോഷയാത്രകള്‍ ബുധനാഴ്ച വൈകിട്ട് പുല്ലാട് ജംഗ്ഷനില്‍ എത്തിയപ്പോള്‍

Read more

ആയിരവില്ലന്‍ ക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠാ വാര്‍ഷികം 29ന് നടക്കും. തന്ത്രി കണ്ഠര് മോഹനരുടെ കാര്‍മികത്വത്തിലാകും പൂജകള്‍. 31 മുതല്‍ ഉത്സവം ആരംഭിക്കും. ക്ഷേത്രത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ കൊടിയേറ്റ് ഇല്ല. 31ന് പൊങ്കാല ഉത്സവം. രാവിലെ എട്ടിന് കാര്‍ത്തിക പൊങ്കാല സംസ്ഥാന ചലച്ചിത്ര ബാലതാര അവാര്‍ഡ് ജേതാവ് അബെനി ആദി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് പൊങ്കാല, 11ന് അന്നദാനം. ഏപ്രില്‍ രണ്ടിന് രാത്രി എട്ടിന് മിമിക്‌സ് പരേഡ്, മൂന്നിന് രാത്രി എട്ടിന് നൃത്തനൃത്യങ്ങള്‍. നാലിന് രാത്രി അമൃതവിദ്യാലയം കുട്ടികളുടെ…

Read more

ശബരിമല ക്ഷേത്രം 30ന് വൈകിട്ട് അഞ്ചിന് തുറക്കും. ഏപ്രില്‍ ഒന്‍പതിന് രാത്രി 10ന് അടയ്ക്കും. തുടര്‍ന്ന് മേടവിഷുവിനായി ഏപ്രില്‍ 10ന് വൈകിട്ട് അഞ്ചിന് വീണ്ടും തുറക്കുന്ന നട 18ന് രാത്രി 10ന് അടയ്ക്കും. ഇക്കുറി കൊടിമരം ഇല്ലാത്തതിനാല്‍ ശബരിമലയില്‍ ഉത്സവ ചടങ്ങുകള്‍ ഇല്ല. ഗണപതിഹോമം, ഉഷപുജ, ഉച്ചപൂജ, അത്താഴപൂഴ എന്നിവയും വിശേഷാല്‍ പൂജകളായ പടിപൂജയും ഉദയാസ്തമന പൂജയും ഉണ്ടായിരിക്കും. എല്ലാ ദിവസവും നെയ്യഭിഷേകം നടത്തും. പുഷ്പാഭിഷേകം, കലശാഭിഷേകം, കളഭാഭിഷേകം എന്നിവയും നടക്കും.

Read more

പത്തനംതിട്ടശബരിമല ക്ഷേത്രത്തിലെ പുതിയ ധ്വജ നിര്‍മാണത്തിന്റെ ആധാരശിലാ സ്ഥാപനം ഏപ്രില്‍ ഏഴിന് രാവിലെ 10.45നും 12 നും ഇടയില്‍ സന്നിധാനത്ത് നടക്കും. ആധാരശില ഭക്തര്‍ക്ക് അല്‍പസമയം കണ്ടുതൊഴാന്‍ വിവിധ ക്ഷേത്രങ്ങളില്‍ സൗകര്യമൊരുക്കും. തൃച്ചാട്ടൂര്‍, പന്തളം വലിയകോയിക്കല്‍, വണ്ടിമല, ചെങ്ങന്നൂര്‍ മഹാദേവന്‍, തിരുവാറന്മുള പാര്‍ത്ഥസാരഥി, പുന്നംതോട്ടം, നെടുമ്പ്രയാര്‍ തേവര്‍കുന്ന്, കാട്ടൂര്‍ മഹാവിഷ്ണു, കീക്കൊഴൂര്‍ ചെറുവള്ളിക്കാവ്, ഇടക്കുളം, വടശേരിക്കര, പ്രയാര്‍, മാടമണ്‍, പെരുനാട്, ഇലയാട്ടം പുറട്ടികാവ്, തലപ്പാറമല, നിലയ്ക്കല്‍ ക്ഷേത്രങ്ങള്‍ വഴി വൈകിട്ട് പമ്പ ഗണപതി ക്ഷേത്രത്തിലെത്തും. അവിടെ നിന്നും…

Read more

24ാം മത് മല്ലപ്പള്ളി കരിസ്മാറ്റിക് കണ്‍വന്‍ഷന്‍ 28 മുതല്‍ ഏപ്രില്‍ 1, വരെ സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ മലങ്കര കത്തോലിക്കാ പള്ളി അങ്കണത്തില്‍ പ്രത്യേകം തയ്യാറാക്കിയ പന്തലില്‍ നടക്കും. 28ന് 5.30ന് ചങ്ങനാശ്ശേരി അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ ജോസഫ് പെരുന്തോട്ടം കണ്ടുവന്‍ഷന്‍ ഉദ്ഘാടനം  ചെയ്യും. അഞ്ചു ദിവസങ്ങളിലെ കണ്‍വന്‍ഷന് ഫാ.ദാനിയേല്‍ പൂവണ്ണത്തിലും ടീമും (തിരുവനന്തപുരം) നേതൃത്വം നല്കും. എല്ലാ ദിവസവും വി.കുര്‍ബ്ബാന, ഗാനശുശ്രൂഷ, സ്തുതിപ്പ്, വചനപ്രഘോഷണം, വി.കുര്‍ബ്ബാനയുടെ ആരാധന, കൗണ്‍സിലിംഗ്, രോഗികള്‍ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥന എന്നിവ നടക്കും….

Read more

ആങ്ങമൂഴി ശക്തിധര്‍മ്മശാസ്താക്ഷേത്രത്തിലെ കാര്‍ത്തിക ഉത്രം ഉത്സവവും നവാഹയജ്ഞവും 30ന് തുടങ്ങി ഏപ്രില്‍ ഒന്‍പതിന് സമാപിക്കും. 30ന് രാവിലെ 7.30ന് നവാഹ വിളംബരഘോഷയാത്ര ചിറ്റാര്‍ കമ്പകത്തുംപാറ ദേവീ ക്ഷേത്രത്തില്‍ നിന്നാരംഭിച്ച് വിവിധ ക്ഷേത്രങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി 12ന് ക്ഷേത്രത്തില്‍ സമാപിക്കും. ഉച്ചയ്ക്ക് 12.30ന് അന്നദാനം നടക്കും. വൈകീട്ട് 6.40ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ നവാഹ ഭദ്രദീപ പ്രതിഷ്ഠ നടത്തും. രാത്രി ഏഴിന് സ്വാമി കുടജാദ്രി അനില്‍ബാബു സ്വാമിയുടെ നവാഹ മാഹാത്മ്യപ്രഭാഷണം, 7.30ന് ജയവിജയ ജയന്റെ…

Read more
homam

പുല്ലാട് കുറുങ്ങഴക്കാവ് ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രത്തില്‍ ശ്രീമദ്‌ അയ്യപ്പസത്രത്തിനു മുന്നോടിയായി 1008 നാളികേരത്തിന്‍റെ അഷ്ടദ്രവ്യ ഗണപതി ഹോമം നടന്നു.ക്ഷേത്ര തന്ത്രി സര്‍വ്വശ്രീ കണ്ഡരര് മോഹനരുടെ കാര്‍മ്മികത്വത്തില്‍ ഞായറാഴ്ച പുലര്‍ച്ചെ 4 മണിക്ക് തുടങ്ങിയ അഷ്ടദ്രവ്യ ഗണപതി ഹോമം 5-45 വരെ നീണ്ടു.നൂറുകണക്കിന് ഭക്തജനങ്ങള്‍ പങ്കെടുത്തു.

Read more

സംസ്ഥാനത്ത് കാര്‍ഷികമേഖലയില്‍ വരള്‍ച്ച മൂലമുണ്ടായ കനത്ത നഷ്ടം അടക്കമുള്ള വിഷയങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താന്‍ സംസ്ഥാന കൃഷി, റവന്യു മന്ത്രിമാര്‍ കേന്ദ്രമന്ത്രിമാരെ കാണും. മാര്‍ച്ച് 28ന് കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍, റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍ എന്നിവര്‍ ഡല്‍ഹിയിലെത്തി കേന്ദ്രമന്ത്രിമാര്‍ക്ക് നിവേദനം നല്‍കും.

Read more
sunil

സംസ്ഥാന വിള ഇന്‍ഷുറന്‍സ് പദ്ധതിപ്രകാരം കര്‍ഷകര്‍ക്ക് നല്‍കുന്ന നഷ്ടപരിഹാരത്തുക വര്‍ധിപ്പിച്ച് ഉത്തരവായതായി കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പുനരാവിഷ്‌കരിച്ച വിള ഇന്‍ഷുറന്‍സ് പദ്ധതിപ്രകാരം നഷ്ടപരിഹാരത്തുകയില്‍ ഇരട്ടിമുതല്‍ പത്തിരട്ടി വരെ വര്‍ധനവാണ് വിവിധ വിളകള്‍ക്ക് കര്‍ഷകര്‍ക്ക് ലഭിക്കുന്നത്. 1995 മുതല്‍ നിലവിലുണ്ടായിരുന്ന സംസ്ഥാന വിള ഇന്‍ഷുറന്‍സ് പദ്ധതി നഷ്ടപരിഹാരത്തുക വിവിധ സൂചികകളെ അടിസ്ഥാനമാക്കിയാണ് കാലികമായി ഉയര്‍ത്തിയത്. പ്രകൃതിക്ഷോഭം മൂലവും രോഗകീടബാധ മൂലവും വിളനഷ്ടം സംഭവിക്കുന്ന കര്‍ഷകര്‍ക്ക് മറ്റൊരു സംസ്ഥാനത്തുമില്ലാത്ത ഇന്‍ഷുറന്‍സ് പരിരക്ഷയാണ് കൃഷിവകുപ്പ് ഉറപ്പാക്കിയിരിക്കുന്നത്. പുതുക്കിയ ഇന്‍ഷുറന്‍സ്…

Read more

കൃഷി വകുപ്പ് മുഖേന 2016-17 വര്‍ഷത്തെ പച്ചക്കറി വികസന പദ്ധതിയില്‍ മികച്ച റസിഡന്റ്‌സ് അസോസിയേഷന്‍, ടെറസ് ഗാര്‍ഡന്‍, ട്രൈബല്‍ ക്ലസ്റ്റര്‍ എന്നിവയ്ക്ക് സംസ്ഥാന തലത്തില്‍ അവാര്‍ഡ് നല്‍കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് കൃഷി ഭവനുകളുമായി ബന്ധപ്പെടണം.

Read more
0K8A59506666666666666666666

സസ്യ ഇനനങ്ങളെ വ്യാവസായിക അടിസ്ഥാനത്തിലുള്ള ചൂഷണം തടയാനും കര്‍ഷകരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുമായി പരമ്പരാഗത കാര്‍ഷിക വിളകള്‍ രജിസ്റ്റര്‍ ചെയ്യുവാന്‍ കര്‍ഷകര്‍ മുന്നിട്ടിറങ്ങണം.പത്തനംതിട്ട ജില്ല ഐ സി എ ആര്‍ കൃഷി വിജ്ഞാനകേന്ദ്രം കാര്‍ഡില്‍ സസ്യ ഇനങ്ങളുടെ രജിസ്ട്രേഷനും കര്‍ഷകരുടെ അനുബന്ധ അവകാശങ്ങളും എന്ന വിഷയത്തില്‍ നടന്ന സെമിനാറിലാണ് കര്‍ഷകര്‍ ആയതിന്‍റെ പ്രസക്തി മനസിലാക്കികൊടുത്തത്.ഭാരത സര്‍ക്കാര്‍ നടപ്പിലാക്കിയ നിയമമാണ് പ്രൊട്ടക്ഷന്‍ ഓഫ് പ്ലാന്‍റ് വെറൈറ്റീസ് ആന്‍റ് ഫാര്‍മേഴ്സ് റൈറ്റ് ആക്റ്റ് അഥവാ പി പി വി ആന്‍റ് എഫ്…

Read more

സുരക്ഷിത ഭക്ഷണം ജീവന്‍റെ സമൃദ്ധിയ്ക്ക് എന്ന മുദ്രാവാക്യവുമായി അടൂര്‍ മേഖലയിലെ കാര്‍ഷിക ബന്ധുക്കളുടെ അന്വേഷണ സംഗമം മാര്‍ച്ച് 24 ന് നാളെ 2 മണി മുതല്‍ അടൂര്‍ മാര്‍ത്തോമ്മാ സ്പിരിച്വാലിറ്റി സെന്ററില്‍ ചേരുന്നു.ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി.കേരള കൌണ്‍സില്‍ ഓഫ് ചര്ച്ചസും കുടുംബശ്രീ പത്തനംതിട്ട ജില്ലാ മിഷനും പറക്കോട് ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് സ്കില്‍ എക്സലന്‍സ് ആന്‍ഡ്‌ സസ്റ്ററ്റയിനബിള്‍ ഡെവലപ്മെന്റും സംയുക്തമായാണ് കാര്‍ഷിക സമൃദ്ധി അന്വേഷണ സംഗമം സംഘടിപ്പിക്കുന്നത്. പ്രാദേശിക ആസൂത്രണത്തിലൂടെ അടൂര്‍ മേഖലയിലെ വീടുകളുടെ തൊടികളിലും തരിശുകിടക്കുന്ന ഭൂമി പാട്ടത്തിനെടുത്ത്…

Read more
uzhunnu

പത്തനംതിട്ടയുടെ മണ്ണിലും ഉഴുന്ന് കൃഷി വിളയും എന്ന് തെളിയിക്കപ്പെട്ടു.പത്തനംതിട്ട ജില്ലാ ഐ സി എ ആര്‍ കൃഷി വിജ്ഞാനകേന്ദ്രം കാര്‍ഡിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ നടത്തിയ പരീക്ഷണമാണ് വിജയം കണ്ടത്.ദേശീയ ഭക്ഷ്യ സുരക്ഷാ മിഷന്‍റെ സാമ്പത്തിക സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്. ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ 25 ഏക്കറിലായി മുന്‍നിര പ്രദര്‍ശനമായി ഉഴുന്ന് കൃഷി നടത്തിയത്.ഇവിടെയെല്ലാം മികച്ച വിളവാണ് ലഭിച്ചത്.തമിഴ്‌നാട്‌ കാര്‍ഷിക സര്‍വ്വകലാശാലയുടെ വാമ്പന്‍-6 എന്ന ഇനമാണ് കൃഷി ചെയ്തത്.വിത്തും കളനാശിനിയും കുമ്മായവും കൃഷി ചെയ്ത് കൃഷിക്കാര്‍ക്ക് നല്‍കി.75 ദിവസമാണ്…

Read more
th

പാലുത്പാദനത്തില്‍ മുന്നേറുകയെന്ന വെല്ലുവിളി പത്തനംതിട്ട ജില്ല ഏറ്റെടുക്കണമെന്ന് ക്ഷീരവികസന മന്ത്രി അഡ്വ. കെ.രാജു പറഞ്ഞു. അടൂര്‍ അമ്മകണ്ടകരയില്‍ ജില്ലാ ക്ഷീരസംഗമവും ക്ഷീര പരിശീലന കേന്ദ്രവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അമ്മകണ്ടകരയിലെ ക്ഷീര പരിശീലന കേന്ദ്രത്തില്‍ ആവശ്യമായ ആധുനിക സൗകര്യങ്ങളൊരുക്കി മികച്ചതാക്കും. പാലുത്പാദനത്തില്‍ മുന്നേറുന്നതിന് എം.എല്‍.എമാര്‍, മറ്റു ജനപ്രതിനിധികള്‍, വകുപ്പിലെ ഉദ്യോഗസ്ഥര്‍, കര്‍ഷകര്‍, സംഘങ്ങള്‍ എന്നിവര്‍ കൂട്ടായി ശ്രമിക്കണം. ഒറ്റക്കെട്ടായി മുന്നോട്ടുപോയാല്‍ പാല്‍ ഉത്പാദനത്തില്‍ സ്വയംപര്യാപ്തത നേടാനാവും. പാലുത്പാദനം വര്‍ധിപ്പിക്കുന്നതിന് ആവശ്യമായ സഹായം സര്‍ക്കാര്‍ നല്‍കും. തൊഴില്‍ വ്യവസ്ഥകള്‍ക്കുണ്ടായ…

Read more
ministr11111111111111111111

പാലുത്പാദനത്തില്‍ മുന്നേറുകയെന്ന വെല്ലുവിളി പത്തനംതിട്ട ജില്ല ഏറ്റെടുക്കണമെന്ന് ക്ഷീരവികസന മന്ത്രി അഡ്വ. കെ.രാജു പറഞ്ഞു. അടൂര്‍ അമ്മകണ്ടകരയില്‍ ജില്ലാ ക്ഷീരസംഗമവും ക്ഷീര പരിശീലന കേന്ദ്രവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അമ്മകണ്ടകരയിലെ ക്ഷീര പരിശീലന കേന്ദ്രത്തില്‍ ആവശ്യമായ ആധുനിക സൗകര്യങ്ങളൊരുക്കി മികച്ചതാക്കും. പാലുത്പാദനത്തില്‍ മുന്നേറുന്നതിന് എംഎല്‍എമാര്‍, മറ്റു ജനപ്രതിനിധികള്‍, വകുപ്പിലെ ഉദ്യോഗസ്ഥര്‍, കര്‍ഷകര്‍, സംഘങ്ങള്‍ എന്നിവര്‍ കൂട്ടായി ശ്രമിക്കണം. ഒറ്റക്കെട്ടായി മുന്നോട്ടുപോയാല്‍ പാല്‍ ഉത്പാദനത്തില്‍ സ്വയംപര്യാപ്തത നേടാനാവും.  പാലുത്പാദനം വര്‍ധിപ്പിക്കുന്നതിന് ആവശ്യമായ സഹായം സര്‍ക്കാര്‍ നല്‍കും. തൊഴില്‍ വ്യവസ്ഥകള്‍ക്കുണ്ടായ…

Read more
th (1)

ലോക ക്ഷയരോഗദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (മാര്‍ച്ച് 24) ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിക്കും. രാവിലെ ഒന്‍പതിന് സ്റ്റേറ്റ് ടി.ബി സെല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചേരുന്ന ചടങ്ങില്‍ വി.എസ്. ശിവകുമാര്‍ എം.എല്‍.എ. അധ്യക്ഷത വഹിക്കും. ദിനാചരണത്തിന്റെ ഭാഗമായി രാവിലെ എട്ടിന് യൂണിവേഴ്‌സിറ്റി ജംഗ്ഷനില്‍ നിന്നും ആരംഭിക്കുന്ന റാലി സ്റ്റേറ്റ് ടിബി സെല്ലില്‍ സമാപിക്കും. എക്‌സിബിഷന്‍, ബോധവത്കരണ സെമിനാര്‍, കലാപരിപാടികള്‍ തുടങ്ങിയവയും സംഘടിപ്പിച്ചിട്ടുണ്ട്.

Read more

കുടുംബശ്രീയും ആരോഗ്യ വകുപ്പും സംയുക്തമായി രംഗശ്രീ കമ്മ്യൂണിറ്റി തിയേറ്ററിന്റെ സഹകരണത്തോടെ നടത്തുന്ന കാന്‍സര്‍ ബോധവത്ക്കരണ തെരുവ് നാടകം ഇന്ന് (24) രാവിലെ 9.30ന് പത്തനംതിട്ട ജനറല്‍ ആശുപത്രി, 11.45ന് കോന്നി ബസ് സ്റ്റാന്‍ഡ്, ഉച്ചയ്ക്ക് രണ്ടിന് തിരുവല്ല പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളില്‍ നടക്കും.

Read more

ന്യൂഡല്‍ഹിയില്‍ നടന്ന സംസ്ഥാന ആയുഷ് മന്ത്രിമാരുടെ മൂന്നാമത് ദേശീയ സമ്മേളനത്തില്‍ ആരോഗ്യവകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ പങ്കെടുത്തു. ആയുഷ് മേഖലയില്‍ കേരളം കൈവരിച്ച നേട്ടങ്ങളേയും സര്‍ക്കാര്‍ ചെയ്യാനുദ്ദേശിക്കുന്ന പദ്ധതികളെക്കുറിച്ചും മന്ത്രി സംസാരിച്ചു. ആയുര്‍വേദ രംഗത്ത് വിപുലമായ ഗവേഷണ പദ്ധതികള്‍ സംസ്ഥാനതലത്തില്‍ നടപ്പിലാക്കുവാനാണ് കേരളം ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഇതിന് മുന്നോടിയായി ആയുര്‍വേദ രംഗത്ത് ദേശീയ നിലവാരമുളള ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് ആയുഷ് വകുപ്പ്. ഏകദേശം 300 ഏക്കറില്‍ സ്ഥാപിക്കുന്ന കേന്ദ്രത്തോട് അനുബന്ധമായി ആയുര്‍വേദ ആശുപത്രിയും, മ്യൂസിയവും…

Read more

2016 ലെ മികച്ച ആയുര്‍വേദ ഡോക്ടര്‍മാര്‍ക്കുള്ള അവാര്‍ഡ് പ്രഖ്യാപിച്ചു. ആയുര്‍വേദത്തിന്റെ സമസ്ത മേഖലകളിലും സമഗ്ര സംഭാവന നല്‍കിയതിനുള്ള ‘അഷ്ടാംഗ രത്‌ന അവാര്‍ഡ്’ തിരുവനന്തപുരം ആയുര്‍വേദ കോളേജിലെ മുന്‍ പ്രിന്‍സിപ്പല്‍ ഡോ. കെ.പി. ശ്രീകുമാരി അമ്മയ്ക്കാണ്. ആയുര്‍വേദ ചികില്‍സയിലും ഗവേഷണത്തിലും സമഗ്ര സംഭാവന നല്‍കിയ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, പൊതുമേഖലാ, സ്വകാര്യ മേഖലകളിലെ മികച്ച ഡോക്ടര്‍ക്കുള്ള ‘ധന്വന്തരി അവാര്‍ഡ്’ ആയുര്‍വേദ മെഡിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടര്‍ ഡോ. പി.കെ. അശോകിനാണ്. ഭാരതീയ ചികിത്‌സാ വകുപ്പിലെ മികച്ച ഡോക്ടര്‍ക്കുള്ള ‘ചരക അവാര്‍ഡ്’…

Read more

ഇ.എസ്.ഐ. ആശുപത്രികളില്‍ ലഭ്യമല്ലാത്ത സ്‌പെഷ്യാലിറ്റി ചികിത്സാ സൗകര്യം ഏര്‍പ്പെടുത്താന്‍ സ്വകാര്യ ആശുപത്രികളെ എംപാനല്‍ ചെയ്യുന്നതിന് താത്പര്യമുള്ള ആശുപത്രി ഉടമകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ഏപ്രില്‍ പത്തിന് മുമ്പ് ഇന്‍ഷ്വറന്‍സ് മെഡിക്കല്‍ സര്‍വീസസ് ഡയറക്ടര്‍ക്ക് ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.ims.kerala.gov.in.

Read more

ര്‍ദ്രം മിഷനില്‍ ഉള്‍പ്പെടുത്തിയിട്ടുളള കുടുംബാരോഗ്യ കേന്ദ്രങ്ങളിലെ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും സ്റ്റാഫ് നഴ്‌സുമാര്‍ക്കും വിഷാദരോഗ ചികിത്സാ പരിപാടിയുടെയും ശ്വാസകോശരോഗ നിയന്ത്രണ പരിപാടിയുടെയും പരിശീലനം തൈക്കാട് സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ പരിശീലന കേന്ദ്രത്തില്‍ ആരംഭിച്ചു. പരിശീലന പരിപാടിയുടെ ഉദ്ഘാടനം ആരോഗ്യ -കുടുംബക്ഷേമ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍ നിര്‍വഹിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ നവകേരള മിഷനില്‍ ഉള്‍പ്പെടുത്തിയിട്ടുളള ആര്‍ദ്രം മിഷന്‍ നടപ്പിലാക്കുന്ന 170 കുടുംബാരോഗ്യ കേന്ദ്രങ്ങളിലൂടെയാണ് ഈ രണ്ട് പദ്ധതികളും ആദ്യഘട്ടമെന്ന നിലയില്‍ നടപ്പിലാക്കുന്നത്.

Read more

തൊഴില്‍, ആരോഗ്യ വകുപ്പുകളുടെ ആഭിമുഖ്യത്തില്‍ കോന്നി മെഡിക്കല്‍ കോളേജിന്റെ നിര്‍മാണ സ്ഥലത്ത് ഇതര സംസ്ഥാന തൊഴിലാളികള്‍ക്കുള്ള സൗജന്യ മെഡിക്കല്‍ ക്യാമ്പും ബോധവത്ക്കരണവും ഇന്ന് രാവിലെ 10ന് നടക്കും. അഡ്വ. അടൂര്‍ പ്രകാശ് എം.എല്‍.എ പരിപാടി ഉദ്ഘാടനം ചെയ്യും.

Read more

പട്ടികജാതിക്കാരായ 60 വയസിനു മുകളില്‍ പ്രായമുള്ള ബി.പി.എല്‍ വിഭാഗത്തിനു സൗജന്യമായി നല്‍കുന്ന ആയുര്‍വേദ ചികിത്സാ പദ്ധതിയുടെ ബ്ലോക്കുതല ഉദ്ഘാടനം കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്തും ഭാരതീയ ചികിത്സാ വകുപ്പും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നിര്‍മലാ മാത്യൂസ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അക്കാമ്മ ജോണ്‍സണ്‍, സ്ഥിരം സമിതി…

Read more

ജില്ലാ പഞ്ചായത്തിന്റെ 2016-17 വര്‍ഷത്തെ പട്ടികജാതി വിഭാഗത്തിലുള്ള ബി.പി.എല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്കായുള്ള 50 ലക്ഷം രൂപയുടെ ആയൂര്‍വേദ ചികിത്സാ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും ഔഷധവിതരണവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി കുളനട ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നിര്‍വഹിച്ചു. പദ്ധതിയുടെ ഭാഗമായി ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള മുതിര്‍ന്നവര്‍ക്കായി രോഗനിര്‍ണയ ക്യാമ്പ് നടത്തി ഹെല്‍ത്ത് കാര്‍ഡ് വിതരണം ചെയ്യും. പഞ്ചായത്തിലെ ഭാരതീയ ചികിത്സാ വകുപ്പ് ഡിസ്‌പെന്‍സറികളിലൂടെ തുടര്‍ ചികിത്സ ലഭ്യമാക്കും. കുളനട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ടീച്ചര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ…

Read more

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പക്ഷാഘാത ചികിത്സയ്ക്കായുള്ള ആധുനിക ഐ.സി.യു പ്രവര്‍ത്തന സജ്ജമാകുന്നു. ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്ന് ഡി.എം.ഒ ഡോ.സോഫിയാബാനു അറിയിച്ചു. കാന്‍സര്‍ കെയര്‍ ഒ.പിയും വാര്‍ഡും കഴിഞ്ഞ ആറുമാസമായി മികച്ചരീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിനു പുറമേ മുതിര്‍ന്ന പൗരന്മാര്‍ക്ക് പ്രത്യേകം ക്ലിനിക്കും വാര്‍ഡും പ്രവര്‍ത്തിക്കുന്നു. ന്യൂറോളജി ഒ.പി നിലവിലുണ്ട്. ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റര്‍ അടക്കമുള്ള സൗകര്യങ്ങളോടെ ആസ്ത്മ രോഗികള്‍ക്ക് ആധുനിക ചികിത്സ ഉടന്‍ ആരംഭിക്കും. റാന്നി താലൂക്ക് ആശുപത്രിയില്‍ രക്തസംഭരണ യൂണിറ്റ് ആരംഭിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി എയ്ഡ്‌സ് നിയന്ത്രണ സൊസൈറ്റിയില്‍…

Read more
th-(1)ttttttttttt

പരമാവധി ഡോക്ടര്‍മാരെ സര്‍ക്കാര്‍ സേവനരംഗത്ത് ഉള്‍ക്കൊള്ളിക്കാന്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ‘നീറ്റ്’ അഖിലേന്ത്യാ മെഡിക്കല്‍/ദന്തല്‍ പി.ജി പ്രവേശന പരീക്ഷയില്‍ ഉന്നതവിജയം നേടിയ ആരോഗ്യ സര്‍വകലാശാലയ്ക്ക് കീഴിലുള്ളവരെ അനുമോദിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഇന്ത്യയിലെ എല്ലാ മെഡിക്കല്‍/ദന്തല്‍ മേഖലയിലെ കോളേജുകളിലും നിന്നുള്ളവരോട് മല്‍സരിച്ചാണ് കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ ഒന്നാം റാങ്കുകള്‍ ഉള്‍പ്പെടെ നിരവധി മുന്‍നിര റാങ്കുകള്‍ നേടിയത്. ഇതില്‍ ബഹുഭൂരിപക്ഷവും സര്‍ക്കാര്‍ കോളേജുകളില്‍ നിന്നുള്ള വിദ്യാര്‍ഥികളാണെന്നതും ശ്രദ്ധേയമാണ്. കോളേജുകളുടെയും ആരോഗ്യ…

Read more

പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിന് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഈ മാസം 18 വരെ നടക്കുന്ന ആരോഗ്യ സന്ദേശ യാത്രയുടെ ജില്ലാതല ഉദ്ഘാടനം കോന്നിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി നിര്‍വഹിച്ചു. കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോന്നിയൂര്‍ പി.കെ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ എലിസബത്ത് അബു മുഖ്യപ്രഭാഷണം നടത്തി. ഡി.എം.ഒ ഡോ.സോഫിയാബാനു, ഡെപ്യുട്ടി ഡി.എം.ഒ ഡോ.എല്‍.അനിതകുമാരി, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. കെ.വി ഷാജി തുടങ്ങിയവര്‍…

Read more

ജില്ലാ പഞ്ചായത്ത് പട്ടികജാതി വിഭാഗക്കാര്‍ക്കായി 50 ലക്ഷം രൂപയുടെ ആയൂര്‍വേദ ആരോഗ്യ പദ്ധതി ബ്ലോക്ക് പഞ്ചായത്തുകള്‍ മുഖേന നടപ്പാക്കുന്നു. ഔഷധ വിതരണത്തിനായി 45 ലക്ഷം രൂപയും പ്രവര്‍ത്തന ഫണ്ടായി അഞ്ച് ലക്ഷം രൂപയുമാണ് വകയിരുത്തിയിട്ടുള്ളത്. പട്ടികജാതിക്കാരായ 60 വയസിനു മുകളില്‍ പ്രായമുള്ള ബി.പി.എല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്കാണ് ആനുകൂല്യം ലഭിക്കുക. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം 13ന് ഉച്ചയ്ക്ക് രണ്ടിന് പന്തളം ബ്ലോക്ക് ഓഫീസില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി നിര്‍വഹിക്കും. ആരോഗ്യ കാര്‍ഡുകളുടെ ജില്ലാതല വിതരണോദ്ഘാടനം വൈസ് പ്രസിഡന്റ് ജോര്‍ജ്…

Read more

അസംഘടിത മേഖലയിലെ ദിവസവേതനക്കാരായ തൊഴിലാളികള്‍ക്ക് ജോലിക്കിടയിലുണ്ടാകുന്ന സ്ഥിരമായ അംഗവൈകല്യങ്ങള്‍ക്കും, പക്ഷാഘാതം, ക്യാന്‍സര്‍, ട്യൂമര്‍, കിഡ്‌നി- ഹൃദയ സംബന്ധമായ രോഗങ്ങള്‍ എന്നിവമൂലം ദുരിതമനുഭവിക്കുന്നവര്‍ക്ക് ഒറ്റത്തവണ ധനസഹായത്തിന് അപേക്ഷിക്കാം. അപേക്ഷ ഫോറം അതാത് താലൂക്കുകളിലുളള അസിസ്റ്റന്റ് ലേബര്‍ ഓഫീസുകളില്‍ ലഭിക്കും. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പ്, വാര്‍ഡ് അംഗം/പ്രസിഡന്റിന്റെ സാക്ഷ്യപത്രം സഹിതം ഫോട്ടോപതിച്ച അപേക്ഷ 22ന് മുന്‍പ് അതാത് താലൂക്ക് അസിസ്റ്റന്റ് ലേബര്‍ ഓഫീസുകളില്‍ സമര്‍പ്പിക്കണം. ഒരിക്കല്‍ ധനസഹായം കൈപ്പറ്റിയവര്‍ ആനുകൂല്യത്തിന് അര്‍ഹരല്ല.

Read more

പ്രാദേശികം

വനിത

പൈതൃകം

കായികം